പ്രധാന താള്‍

Arivukal.com സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആമുഖ കുറിപ്പ്‌

അറിവ്‌ ശക്തിയാണ്‌. ധനവും മാന്യതയും സ്വാതന്ത്ര്യവും അത്‌ നൽകുന്നു. വെളിച്ചവും വഴികാട്ടിയും ആശ്വാസവുമാണറിവ്‌. എന്നാൽ ചിലപ്പോൾ അറിവ്‌ ദു:ഖവുമാണ്‌. അറിവിന്റെ അരുവികളും തോടുകളും തടാകങ്ങളും സമൂഹത്തിൽ നാം അവിടവിടെ കാണുന്നു. എന്നാൽ അതിലേക്കുള്ള പാതകളോ കണ്ണികളോ ഭൂരിഭാഗം വരുന്ന സാധാരണക്കാർക്ക്‌ അപ്രാപ്യവും. സമൂഹത്തിലെ അറിവുകളുടെ സ്രോതസ്സുകൾ അനർഗളം ഒഴുകുന്ന അരുവിയായി ആവശ്യക്കാരിലെത്തുമ്പോൾ സമൂഹത്തിന്‌ അനുഗ്രഹീതമയ മറ്റങ്ങൾ അനുഭവിക്കുവൻ ഇടയാകുന്നു. ഇതിനുള്ള ഒരു എളിയ ശ്രമമായിട്ടാണ്‌ ഈ അറിവുകൾ.കോം എന്ന പദ്ധതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മലയാളം അറിയാവുന്ന ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. മലയാളിയുടെ, മലയാളത്തിന്റെ സ്വപ്നങ്ങളും ഭാവങ്ങളും തുടിപ്പുകളും ഉയർച്ച താഴ്ച്ചകളും അറിവുകളയി ഇവിടെ പ്രതിഫലിക്കട്ടെ! ഭൂതകലത്തിന്റെ അനുഭവങ്ങൾ ഇന്നിന്റെ അറിവുകളാണെങ്കിൽ അത്‌ നാളെയുടെ ശക്തിയാകാനായി നമുക്ക്‌ ഒരുമിച്ച്‌ കൈകോർക്കാം.

മറ്റൊരു ദേശക്കാരനും അവകാശപ്പെടാനില്ലാത്ത പലതും നമുക്കുണ്ട്‌. എന്നാൽ ലോകത്തിലെ ഏതൊരു സംഭവവികാസങ്ങളുടെ പുറകിലും മലയാളിയുടെ കൈത്താങ്ങ്‌ കാണാതിരിക്കില്ല. ആ കഴിവുകളും അനുഭവങ്ങളും ഇന്നത്തെ നമ്മുടെ സമൂഹത്തിന്‌ മാത്രമല്ല വരുന്ന തലമുറയ്ക്കും കൂടി ഉപകാരപ്രദമാകുമാറ്‌ സ്വരുക്കൂട്ടാം. അറിവുകൾ നൽകുന്നതിനും സ്വീകരിക്കുന്നതിനും അറിവുകൾ.കോം ഇടയാകട്ടെ!

മലയാളവും മലയാളിയും ചെന്നെത്താത്ത ഇടങ്ങളില്ല. അതുകൊണ്ട്‌ തന്നെ ലോകത്തിന്റെ ഏതൊരറിവും നമ്മുടെയും കൂടി അറിവാണ്‌. ആ അറിവുകൾ നൽകുന്നതിലൂടെയും, സ്വീകരിക്കുന്നതിലൂടെയും മലയാളിയും മലയാളവും വിശേഷാൽ മലയാളനാടും കൂടുതൽ ഉയരങ്ങളിലേക്ക്‌ എത്തട്ടെ. അറിവാണല്ലോ ശക്തി. അതിലൂടെ സമൂഹവും ശക്തിയാർജ്ജിക്കട്ടെ.

ആരുടെയും പുറകിൽ ആകുവാൻ ആഗ്രഹിക്കാത്തവൻ മാത്രമല്ല മലയാളികൾ. മറ്റുള്ളവരെക്കാൾ മുമ്പോട്ട്‌ കുതിക്കാൻ ആഗ്രഹിക്കുന്നവനുമാണവൻ. പ്രകൃതിയിൽ മലയാളിക്ക്‌ അനുകൂലമായ എല്ലാം ഇതിനോടുള്ള ബന്ധത്തിൽ ഉണ്ട്താനും. എന്നാൽ ഏതൊരു മേഖല എടുത്ത്‌ നോക്കിയാലും മലയാളിയുടെ മോഹങ്ങൾ എവിടെയൊക്കെയോ തടസ്സപ്പെടുന്നുണ്ട്‌ എന്നത്‌ എല്ലാവരും അംഗീകരിക്കുന്നു. എവിടെയാണത്‌? പൊതുവായി പറഞ്ഞാൽ മലയാളികൾ അവരുടെ വലുതും ചെറുതുമായ അറിവുകൾ മറ്റുള്ളവരിലേക്ക്‌ പകരുവാൻ താൽപര്യം കുറച്ച്‌ കാണുന്നവരാണ്‌.

മലയാളത്തിന്റെ പരിമിതികൾ

പൊതുജന നന്മക്കു് ഉപയുക്തമായ യാതൊരു അറിവുകളും മറച്ചു വയ്ക്കപ്പെടെണ്ടതല്ല. അത്‌ പങ്ക്‌ വയ്ക്കപ്പെടെണ്ടതാണ്‌. അറിവുകൾ.കോം ഈ ആശയത്തിലേക്ക്‌ നമ്മെ പ്രാപ്തരാക്കുന്നു. വിഘാതമായി നിൽക്കുന്നത്‌ മലയാള ഭാഷയുടെ വളർച്ചക്കുറവു് മാത്രമാണു്. മറ്റു ഭാഷകളുമായി മലയാള ഭാഷയെ താരതമ്യപ്പെടുത്തുമ്പോൾ കാണാൻ കഴിയുന്നത്‌ മലയാള ഭാഷ അതിന്റെ യുവത്വത്തിലേക്കുപോലും എത്തിയിട്ടില്ല എന്നാണ്‌. ഉദാഹരണമായി സ്വിച്ച്‌ എന്ന വൈദ്യുത ഉപകരണത്തിന്റെ മലയാള പരിഭാഷ മലയാളിക്ക്‌ ലഭിച്ചിരിക്കുന്നത്‌ ശ്രദ്ധിക്കം:

വൈദ്യുതി ആഗമന നിഗമന നിയന്ത്രണയന്ത്രം എന്നാണത്‌. (ഇംഗ്‌ളീഷ്‌ മലയാളം നിഘണ്ടുവിൽ മറ്റുരീതിയിൽ നൽകിയിട്ടുള്ള കാര്യം വിസ്മരിക്കുന്നില്ല). എന്നാൽ മറ്റുഭാഷക്കാർ ഇതേ വാക്കിന്‌ നൽകിയിട്ടുള്ള പരിഭാഷകൾ ശ്രദ്ധിച്ചാൽ മിക്കവാറും എല്ലാം തന്നെ ഒറ്റവാക്കിൽ ഒതുങ്ങുന്നതും കേൾക്കുന്ന മാത്രയിൽ തന്നെ അതിന്റെ രൂപവും ഭാവവും മനസ്സിൽ തെളിയുന്നതുമാണ്‌. പക്ഷെ മലയാളം കേൾക്കുമ്പോൾ എവിടെയൊക്കെയോ പന്തികേടുള്ളതായി ഒറ്റ കേൾവിയിൽതന്നെ ബോധ്യമാവുന്നതാണ്‌. എന്താണ്‌ ഇവിടെ സംഭവിച്ചകുഴപ്പം? മലയാളി മറ്റുള്ളവരെക്കാൾ കേമനാണ്‌ എന്ന്‌ വരുത്തി തീർക്കാൻ സ്വിച്ച്‌ എന്ന ഇംഗ്‌ളീഷ്‌ പദത്തിന്റെ അർത്ഥ വ്യാഖ്യാനം അല്ലെങ്കിൽ നിർവ്വചനംആണ്‌ നൽകിയത്‌. മറ്റുള്ളവർ ഒരു പുതിയ പദത്തെ അവരുടെ ഭാഷയിലേയ്ക്ക്‌ ചേർത്ത്‌ അതിനെ വിപുലപ്പെടുത്തുവാൻ ശ്രമിച്ചു. ഇങ്ങനെ ചെയ്യുമ്പോൾ ഭാഷ സമ്പന്നമാകുന്നു. നിർവ്വചനങ്ങൾ നൽകുമ്പോൾ ഒരു പക്ഷേ ഭാവിയിൽ അർത്ഥവ്യതിയാനങ്ങൾ തന്നെ സംഭവിക്കുന്നു. ഉദാഹരണമായി സ്വിച്ചിന്റെ നിർവ്വചനത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ടതാണ്‌ വിഷയം പക്ഷെ ആംഗലേയത്തിൽ സ്വിച്ചിന്‌ വൈദ്യുതിയുമായി ബന്ധമില്ലാത്ത കാര്യങ്ങളിലും സമാന പദം ഉപയോഗിക്കുന്നു - ഇറിഗേഷൻ, മെക്കാനിക്കൽ എഞ്ചിനീയറിങ്ങ്‌ - എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌.

ഈ രീതിയിലുള്ള പ്രശ്നങ്ങൾക്കു് പരിഹാരം ഉണ്ടാകെണ്ടതുണ്ട്‌. ബന്ധപ്പെട്ടവരുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

അറിവുകൾ.കോം എങ്ങിനെ ഉപയോഗിക്കാം

ഭൂതകാലത്തിലേക്ക്‌ നാം തിരിഞ്ഞ്‌ നോക്കുമ്പോൾ അറിവ്‌ ലഭിക്കെണ്ടതിന്‌ പ്രതിഫലം നൽകുന്ന ഏർപ്പാട്‌ സാധാരണമായിരുന്നുവല്ലോ. ഗുരുദക്ഷിണ, ഫീസ്‌ തുടങ്ങിയ നാമങ്ങൾ അവയിൽ ചിലത്‌ മാത്രം. എന്നാൽ പുതിയ സാങ്കേതിക വിദ്യകളുടെ ഗുണഭോക്താക്കളായ ഇപ്പോഴത്തെ തലമുറയിൽ ഇംഗ്‌ളീഷ്‌ പരിജ്ഞാനമുള്ള ഏതൊരാൾക്കും വിവരസാങ്കേതിക വിദ്യയുടെ സാഹായത്തോടെ ഏതൊരാറിവും വിരൽതുമ്പിൽ എത്തിനിൽക്കുന്ന അവസ്ഥയാണുള്ളത്‌. വിക്കിപീഡിയ എന്ന വിശ്വവിജ്ഞാന കോശം അതിൽ ഒന്നുമാത്രം. എന്നൽ ഒരു പരിധിവരെയെങ്കിലും അതിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടാറുണ്ട്‌. (ഇത്രയും ബൃത്തായ പദ്ധതി എന്നതിനാൽ ചെറിയ ചെറിയ പോരായ്മകൾ അത്ര കാര്യമായെടുക്കെണ്ട വിഷയവുമല്ലല്ലോ).

അറിവുകൾ.കോം പദ്ധതി ഏതൊരാൾക്കും സൗജന്യമായി ഉപയോഗിക്കാവുന്നതാണു്. എന്നാൽ ലേഖനങ്ങളും രചനകളും നൽകുന്നവരോടുള്ള ബന്ധത്തിൽ സ്വയം പ്രായോജകരെ കണ്ടെത്തി അവരിൽനിന്നും തക്കതായ പ്രതിഫലം സ്വീകരിക്കാവുന്ന രീതിയിൽ ഇത്‌ രൂപകൽപന ചെയ്തിരിക്കുന്നു. പ്രായോജകരുടെ വിശദവിവരങ്ങൾ അടികുറിപ്പായി അതതു താളുകളിൽ ടെക്‌സ്റ്റ്‌ രൂപത്തിൽ നൽകുകയും ചെയ്യാം. ചിത്രങ്ങളോ ചലനാത്മക ചിത്രങ്ങളോ അനുവദിക്കുന്നതല്ല. സ്വന്തമായി അറിവുകൾ നൽകുവാൻ സാധിക്കുന്നതു വഴി ഇതിനെ നല്ല ഒരു വരുമാന മാർഗ്ഗമായി മാറ്റിയെടുക്കാവുന്നതാണ്‌. പ്രായോജകത്വത്തെ പറ്റി കൂടുതൽ വിവരങ്ങൾ [1] - ൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണു്.

അറിവുകളുടെ വർഗ്ഗീകരണം

അറിവുകൾ.കോം-ൽ അറിവുകൾ താഴെ പറയുന്ന രീതിയിൽ വർഗ്ഗീകരിച്ചിരിക്കുന്നു. ഇത്‌ ഒരു ഉദാഹരണം മാത്രമായിട്ടെടുക്കുക. അപൂർണ്ണമായ ഈ വർഗ്ഗീകരണം സമയബന്ധിതമായി പരിഷ്കരിക്കുന്നതാണ്‌.

  1. നാട്ടറിവുകൾ
  2. ഭാഷാ അറിവുകൾ
  3. ശാസ്ത്ര അറിവുകൾ
  4. സാങ്കേതിക അറിവുകൾ
  5. കലാപര അറിവുകൾ
  6. സാംസ്ക്കാരിക അറിവുകൾ
  7. പാചക അറിവുകൾ
  8. കുടുംബ അറിവുകൾ
  9. കേരളീയ അറിവുകൾ

എങ്ങിനെ ഈ അറിവുകൾ.കോം. പദ്ധതിയിൽ അംഗങ്ങളാകാം

മലയാളം അറിയുന്ന മലയാളത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഇതിൽ അംഗങ്ങളാകാം. താങ്കൾ ചെയെണ്ടത്‌ ഇത്രമാത്രം. അറിവുകൾ.കോം-ൽ സൗജന്യമായി അംഗത്വം എടുത്തതിനുശേഷം താങ്കൾ നൽകാനുദേശിക്കുന്ന അറിവുകൾ ഉചിതമായ തലക്കെട്ടുകൾ നൽകി ഗണം തിരിച്ച്‌ ടൈപ്പ്‌ ചെയ്ത്‌ സേവ്‌ (സൂക്ഷിക്കുക) ചെയ്യുക. മലയാളം ടൈപ്പ്‌ ചെയ്യുന്നതിന്‌ വരമൊഴി, ഗൂഗിൾ മലയാളം സോഫ്റ്റ്‌ വെയർ മുതലായവ ഉപയോഗിക്കുക. താങ്കൾക്ക്‌ ടൈപ്പ്‌ ചെയ്യുന്നതിനോ മലയാളം ഉപയോഗിക്കുന്നതിനോ ബുദ്ധിമുട്ടനുഭവിക്കുന്നപക്ഷം ഞങ്ങളുമായി ബന്ധപ്പെട്ടാൽ പരിഹാരം സാദ്ധ്യമാകുന്നതായിരിക്കും.

പകർപ്പവകാശം

പ്രസിദ്ധീകരണത്തിന്‌ മുമ്പ്‌ ഒരോ അറിവുകളും പകർപ്പവകാശലംഘനം നടത്തിയിട്ടില്ലെന്ന്‌ ഉറപ്പ്‌ വരുത്തെണ്ടതാണ്‌. ഏതെങ്കിലും രീതിയിൽ പകർപ്പവകാശലംഘനം നടന്നു എന്നറിഞ്ഞാൽ ആ താളുകൾ മുന്നറിയിപ്പ്‌ കൂടാതെ മായ്ച്ചുകളയുന്നതായിരിക്കും. അതുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങൾക്കും പ്രസിദ്ധീകരണത്തിൽ പങ്കാളികളായ അംഗങ്ങൾ തന്നെ ഉത്തരവാദി ആയിരിക്കുന്നതാണ്‌‌. അറിവുകൾ.കോം-ന്റെ ഉടമസ്ഥരോ, ഭരണപരമായ കാര്യങ്ങൾ നടത്തുന്നവരോ ഉത്തരവാദികൾ ആയിരിക്കുന്നതല്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സ്വകാര്യതാനയം എന്ന താളിൽ നൽകിയിരിക്കുന്നത്‌ വായിക്കുക.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും

ഇതുമായി ബന്ധപ്പെട്ട്‌ താങ്കൾക്കുള്ള അഭിപ്രായം സ്വാഗതം ചെയുന്നു. അവ ഞങ്ങളെ അറിയിക്കുന്നതിന്‌ info@arivukal.com [2] എന്ന ഇമെയിൽ വിലാസം ഉപയോഗിക്കുക. കൂടാതെ ഇതിന്റെ അണിയറ പ്രവർത്തനവുമായി സഹകരിക്കുവാൻ താൽപര്യം ഉണ്ടെങ്കിൽ അതും ഞങ്ങളെ അറിയിക്കുക. പൊതുജന നന്മക്ക്‌ ഉപകാരപ്രദമായ അഭിപ്രയങ്ങളും, നിർദ്ദേശങ്ങളും മറ്റു സഹകരണങ്ങളും ഇതിലൂടെ നടപ്പിലാക്കുന്നതായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍